തീയേറ്ററില്‍നിന്ന് സിനിമ മൊബൈലില്‍ പകര്‍ത്തി വ്യാജ  പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി റിമാന്‍ഡില്‍; പിടിയിലായത് തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ

മുഖ്യപ്രതി തമിഴ്‌നാട്ടുകാരനായ ജെബ് സ്റ്റീഫന്‍ രാജിനെ കോടതി റിമാന്‍ഡില്‍ വിട്ടു.

New Update
35355

തിരുവനന്തപുരം: തീയേറ്ററില്‍ നിന്ന് സിനിമ മൊബൈലില്‍ പകര്‍ത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഭവത്തില്‍ മുഖ്യപ്രതി തമിഴ്‌നാട്ടുകാരനായ ജെബ് സ്റ്റീഫന്‍ രാജിനെ കോടതി റിമാന്‍ഡില്‍ വിട്ടു. ധനുഷ് നായകനായ തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് ഇയാളെ തീയറ്ററില്‍ നിന്നും പിടികൂടിയത്.

Advertisment

പ്രതിക്കായി തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. സംഭവത്തില്‍ പങ്കിലെന്നു ബോധ്യമായതോടെ ജെബ് സ്റ്റീഫന് ഒപ്പമുണ്ടായിരുന്നയാളെ വെറുതെവിട്ടു. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചിരുന്നതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ  സുപ്രിയ മേനോന്‍ കൊച്ചി സിറ്റി സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ ചിത്രീകരണം നടന്നത് തിരുവന്തപുരം ഏരീസ്പ്ലെക്സില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിവന്ന നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.

Advertisment