ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/DylcodJR3qLIyw0yDKjD.jpg)
കോഴിക്കോട്: പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. വേളം പെരുവയലിലെ ചെറുപ്പമ്പില്‍ റഷീദാ(48)ണ് അറസ്റ്റിലായത്. കുറ്റ്യാടി വേളം തെക്കേടത്ത് കടവിലെ സി.പി.എം. പ്രവര്‍ത്തകനായ കെ.എം. ബിജു കൊലപാതക കേസിലെ പ്രതിയായിരുന്നു ഇയാള്‍.
Advertisment
കുറ്റ്യാടി ചുരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് പെണ്‍കുട്ടികള്‍ക്ക് നഗ്ന വീഡിയോ കാണിച്ചു കൊടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ വടകര പോലീസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വടകര പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.