പാലക്കാട്: ചെര്‍പ്പുളശേരിയില്‍ വീടിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ശാലേംകുന്ന് പത്താം മൈലില്‍ കുണ്ട് കണ്ടത്തില്‍ മുള്ളന്‍ തൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ കുഞ്ഞിലക്ഷ്മി(60)യാണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിലക്ഷ്മി മരിച്ചത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ചികിത്സയില്‍ കഴിയുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരം വീണ്് ടാര്‍പ്പോളിന്‍ കെട്ടിയ വീട് തകര്‍ന്നു വീഴുകയായിരുന്നു.