തിരുവനന്തപുരം: ധനുഷ് നായകനായ തമിഴ് ചിത്രം രായന്‍ തിയേറ്ററില്‍ കാണുന്നതിനിടെ മൊെബെലില്‍ പര്‍ത്തിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിലാണ് സംഭവം. ഉടമയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. നിരവധി പ്രമുഖ സിനിമകളുടെ വ്യാജ പതിപ്പുകള്‍ സംഘം പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി.
കാക്കനാട് ഇര്‍ഫോപാര്‍ക്ക് സൈബര്‍ പോലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതില്‍ ചിത്രത്തിന്റെ നിര്‍മ്മാതക്കളില്‍ ഒരാളായ സുപ്രിയ മേനോന്‍ പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തിരുവനന്തപുരത്തെ തിയേറ്ററില്‍ നിന്നാണ് സംഘം സിനിമ പകര്‍ത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു. തമിഴ്നാട് സ്വദേശികളായ ഇവര്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചെന്ന് സൈബര്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് പോലീസ് പ്രതികളെ പിടികൂടാന്‍ പദ്ധതിയിടുകയായിരുന്നു.