വയനാട്: തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. 75 വയസുകാരിയായ കുഞ്ഞാമിയയെയാണ് ഇന്നലെ വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. വീടിന് അരകിലോമീറ്ററോളം ദൂരെയുളള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രണ്ട് ദിവസമായി ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു.
ഈ കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. തേറ്റമലയിലെ മകളുടെ വീട്ടിലാണ് കുഞ്ഞാമി താമസിക്കുന്നത്. മകളുടെ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നപ്പോഴാണ് കാണാനില്ലെന്ന വിവരമറിയുന്നത്.
സ്ഥലത്തെ സി.സി.ടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.