New Update
/sathyam/media/media_files/2024/12/13/aIiL23V3GQIi9CdPUF6m.jpg)
കണ്ണൂര്‍: തോട്ടട ഐ.ടി.ഐ. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ പാനൂര്‍ സ്വദേശി അമല്‍ ബാബുവാണ് അറസ്റ്റിലായത്.
Advertisment
സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളില്‍ യൂണിറ്റ് പ്രസിഡന്റ് റിബിനെ ആദ്യം അടിച്ചത് അമല്‍ ബാബുവാണെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തില്‍ കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us