കൊച്ചി: തൃപ്പൂണിത്തുറയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. സ്വകാര്യ ബസുകളുടെ സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു ബസിലെ ജീവനക്കാര്‍ ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ഇടപെട്ടതോടെ ഇവര്‍ പോകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസെടുത്തു.