കൊല്ലം: കൊല്ലം പുനലൂര്‍ കമുകുംചേരിയില്‍ കോഴിക്കൂട്ടില്‍ പെരുമ്പാമ്പ് കയറി കോഴികളെ വിഴുങ്ങി. കമുകുംചേരി ചരുവിളയില്‍ അജിയുടെ വീട്ടിലാണ് സംഭവം.
രാത്രി കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കോഴികളെ അകത്താക്കി അനങ്ങാനാകാതെ കിടക്കുകയായിരുന്നു. രാവിലെയാണ് വീട്ടുകാര്‍ സംഭവം കാണുന്നത്.
തുടര്‍ന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി. വളരെയധികം പരിശ്രമിച്ചാണ് പെരുമ്പാമ്പിനെ കൂട്ടില്‍നിന്ന് പിടികൂടിയത്. വനമേഖലയില്‍ തുറന്നുവിട്ടു.