തലശേരി: മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തലശേരി ചാലില്‍ സ്വദേശി ചാക്കീരി ഹൗസില്‍ മടക്ക് നസീര്‍ (39), തലശേരി മാടപ്പീടിക സ്വദേശി ജമീല മന്‍സിലില്‍ കെ.എന്‍. സിറാജ് (34), മുഴപ്പിലങ്ങാട് സ്വദേശി തച്ചങ്കണ്ടി ഹൗസില്‍ ടി.കെ. സാജിര്‍ (ഡയനാം ഷാജി 43) എന്നിവരാണ് അറസ്റ്റിലായത്.
കടല്‍പാലം പരിസരത്ത് ശനിയാഴ്ച വൈകിട്ടാണ് സംഭവം. കടല്‍പ്പാലം പരിസരത്ത് ഉന്തുവണ്ടിയില്‍ ഉപ്പിലിട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നയാളാണ് കുത്തേറ്റ റഷീദ്. ആറോളം വരുന്ന സംഘമാണ് ഇയാളെ ആക്രമിച്ചത്. കുപ്പി ഗ്ലാസ് ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ റഷീദ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കച്ചവടത്തിനിടയില്‍ പണം ആവശ്യപ്പെട്ടെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മയക്കു മരുന്ന് വിപണന സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.