കരുനാഗപ്പള്ളിയില്‍ കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം: തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍; പോലീസ് ഒളിച്ചു കളിക്കുന്നെന്ന് ആരോപണം, കേസ് എടുത്തത് 27 മണിക്കൂറിന് ശേഷമെന്ന് പരാതി

തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരോ, മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
35353535

കൊല്ലം: കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ലോറിയുമായെത്തിയാണ് കരുനാഗപ്പള്ളി സ്‌റ്റേഷനില്‍ കീഴടങ്ങിയത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരോ, മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ലോറി ഉടമയും എത്തിയിരുന്നു. സംഭവത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നെന്ന് ആരോപണമുണ്ട്. പോലീസില്‍ വിവരം അറിയിച്ചിട്ടും 27 മണിക്കൂറിന് ശേഷമാണ് കേസ് എടുത്തത്. 

Advertisment

ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന തടി ലോറി തട്ടിയാണ് കേബിള്‍ പൊട്ടിയത്. രണ്ടു കേബിളുകളാണ് പൊട്ടിയത്.

ഇതില്‍ കുരുങ്ങിയ സന്ധ്യയെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. അതിനിടെ ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ സന്ധ്യയുടെ ദേഹത്ത് വീണു. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ അത്യാഹിതം സംഭവിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടക്കത്തില്‍ കേബിള്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ധ്യ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ ശ്രമം വിജയിക്കാതെ വന്നതോടെ, കേബിളില്‍ കുരുങ്ങിയ സന്ധ്യയെ വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് പരിക്കേറ്റ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം അറിയാതെ മുന്നോട്ടുപോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Advertisment