''വിവാഹം ചെയ്യാന്‍ ഞങ്ങള്‍ തയാര്‍''; വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കാന്‍ മുന്നോട്ടുവന്ന് രണ്ട് യുവാക്കള്‍

പരുമല കോട്ടയ്ക്കമാലില്‍ ദീപുരാജ് (സനു-31), ബുധനൂര്‍ തയ്യൂര്‍ കോമിലത്ത് കിഴക്കേതില്‍ ജയശ്രീയുടെയും മകന്‍ വിഷ്ണുകുമാര്‍ (30)  എന്നിവരാണ് യുവതികളെ വിവാഹം ചെയ്യാന്‍ തയാറെന്ന് അറിയിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
5353

ആലപ്പുഴ: വയനാട് ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയാറായി രണ്ട് യുവാക്കള്‍.  പരുമല കോട്ടയ്ക്കമാലില്‍ പരേതനായ സോമന്റെയും മാവേലിക്കര ഗവ.ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായ ലളിതയുടെയും മകന്‍ ദീപുരാജ് (സനു-31), ബുധനൂര്‍ തയ്യൂര്‍ കോമിലത്ത് കിഴക്കേതില്‍ ശ്രീനിവാസന്‍ നായരുടെയും ജയശ്രീയുടെയും മകന്‍ വിഷ്ണുകുമാര്‍ (30)  എന്നിവരാണ് ദുരന്തത്തിലായ യുവതികളെ വിവാഹം ചെയ്യാന്‍ തയാറെന്ന് അറിയിച്ചത്. 

Advertisment

സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുകയാണ് മിമിക്രിയിലും നാടന്‍പാട്ടിലും പ്രതിഭ തെളിയിച്ച ദീപുരാജ്. കുട്ടനാട് നാടന്‍പാട്ട് കലാസമിതിയോടൊപ്പം പരിപാടികള്‍ അവതരിപ്പിക്കാറുള്ള ദീപുരാജ് ചെട്ടികുളങ്ങരയില്‍ സ്ഥലം വാങ്ങി വീട് വച്ചുവരികയാണ്. തന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വയനാട്ടില്‍ നിന്ന് ദീപുവിനെ തേടി നിരവധി ഫോണ്‍വിളികളാണ് എത്തുന്നത്. ശനിയാഴ്ച വയനാട്ടിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് ദീപുരാജ്. സോണി, കിങ്ങിണി എന്നിവരാണ് ദീപുവിന്റെ സഹോദരിമാര്‍. 

മധ്യപ്രദേശിലെ കമ്പനി ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയില്‍ ആനയടിയില്‍ സഹോദരിയുടെ വീടിനടുത്ത് വാങ്ങിയ വസ്തുവില്‍ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ച വിഷ്ണു ഇപ്പോള്‍ അമ്മ വീടായ മാന്നാര്‍ ഇരമത്തൂര്‍ മുണ്ടുവേലിലാണ് താമസം. വയനാട്ടിലെ ദുരന്ത് കണ്ട് വിഷമിച്ച അമ്മയുടെ ആഗ്രഹപ്രകാരമാണ് വിഷ്ണുവിന്റെ ആഗ്രഹം. ഡ്രൈവിംഗ് അറിയാവുന്നതുകൊണ്ട് ഒരു ഓട്ടോ എടുത്ത് ജീവിതം മുന്നോട്ട് നയിക്കാന്‍ ആഗ്രഹിക്കുന്ന വിഷ്ണുവിന് യോജിച്ച  പെണ്‍കുട്ടിയെ വയനാട്ടില്‍ നിന്ന് തന്നെ ലഭിക്കണമെന്ന പ്രാര്‍ത്ഥനയിലാണ് അമ്മ. 

Advertisment