തണ്ണീര്‍മുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തണ്ണീര്‍മുക്കം സ്വദേശി മനു സിബി(24)യാണ് മരിച്ചത്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
42424242

ആലപ്പുഴ: ചേര്‍ത്തല തണ്ണീര്‍മുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശി മനു സിബി(24)യാണ് മരിച്ചത്. സുഹൃത്ത് തണ്ണീര്‍മുക്കം സ്വദേശി അലന്‍ കുഞ്ഞുമോന്  ഗുരുതര പരിക്കേറ്റു. ഇയാള്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

ഇന്നലെ രാത്രി 12നായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീണു. മനുവിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. 

Advertisment