വണ്ണപ്പുറത്ത് കാപ്പിക്കുരുവും അടയ്ക്കയും മോഷ്ടിച്ച് അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം; പ്രതി പിടിയില്‍

വണ്ണപ്പുറം കാപ്പിലാംചുവട് സ്വദേശി ഓലിക്കല്‍ ഷിഹാബി(38)നെയാണ് കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
674747474

വണ്ണപ്പുറം: കാപ്പിക്കുരുവും അടയ്ക്കയും മോഷണം നടത്തി റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും റബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ പോലീസ് പിടിയില്‍. വണ്ണപ്പുറം കാപ്പിലാംചുവട് സ്വദേശി ഓലിക്കല്‍ ഷിഹാബി(38)നെയാണ് കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

പ്രതിയുടെ വീടിനടുത്തുള്ള തോടിന്റെ അരികില്‍ ഒളിപ്പിച്ചിരുന്ന സാധനങ്ങള്‍ കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്. വണ്ണപ്പുറം കാപ്പിലാംചുവട് കരിന്തോളില്‍ ടാജു മോന്റെ വീട്ടില്‍നിന്നു മോഷണം പോയവയാണിതെന്ന് പോലീസ് പറഞ്ഞു. ഒന്‍പതിനായിരം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് മോഷ്ടിച്ചത്. 

ജനുവരി 18ന് രാത്രി മുണ്ടന്‍മുടി തോട്ടുങ്കല്‍ മാത്യുവിന്റെ വീട്ടില്‍നിന്ന് ഷിഹാബും സഹായിയായ അശ്വിനും ചേര്‍ന്ന് 60 കിലോ കാപ്പിക്കുരുവും ഉണങ്ങാനിട്ടിരുന്ന അടയ്ക്കയും മോഷ്ടിച്ചിരുന്നു. 

ഈ കേസില്‍ ഇരുവരും റിമാന്‍ഡിലായിരുന്നു. ജാമ്യത്തിലിറങ്ങി റബര്‍ ഷീറ്റ് മോഷ്ടിച്ചത് ശിഹാബ് തനിച്ചാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment