ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യം;  കതിരൂരില്‍ സി.പി.എം. ബ്രാഞ്ചംഗം ഉള്‍പ്പെടെ രണ്ടുപേരെ ആക്രമിച്ച  പ്രതി പിടിയില്‍

പൊന്ന്യം വെസ്റ്റ് പറമ്പത്ത് വീട്ടില്‍ സായുജി(36)നെയാണ് കതിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

New Update
46466

തലശേരി: കതിരൂരില്‍ സി.പി.എം. ബ്രാഞ്ചംഗം ഉള്‍പ്പെടെ രണ്ടുപേരെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൊന്ന്യം വെസ്റ്റ് പറമ്പത്ത് വീട്ടില്‍ സായുജി(36)നെയാണ് കതിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

Advertisment

മാവിലായിലെ ഒരുവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കതിരൂര്‍ പൊന്ന്യം വെസ്റ്റ് പുലരി വായനശാലയ്ക്ക് സമീപത്തെ ഹരിനന്ദനത്തില്‍ ആത്മകിരണ്‍, സൂര്യോദയത്തില്‍ ആദര്‍ശ് എന്നിവരെയാണ് ഇയാള്‍ ആക്രമിച്ചത്. 

എട്ടിന് രാത്രി 11.30നാണ് സംഭവം. സായുജിന്റെ ഭീഷണിയുണ്ടെന്ന് ആത്മകിരണും ആദര്‍ശും കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment