കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയതിന് പിന്നാലെ ഒളിവില്‍ പോയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
തിങ്കളാഴ്ചയാണ് അമിത രക്തസമ്മര്‍ദത്തെത്തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. അരമണിക്കൂറിന് ശേഷം ഇവര്‍ ആശുപത്രിയില്‍ നിന്ന് പോയി.