സെക്രട്ടേറിയറ്റിന് മുന്നില്‍ മെഗാ ഫോണ്‍ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരേ അസഭ്യം; ശ്രീജിത്തിനെതിരേ കേസ്

സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം ചെയ്യുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
544646

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ കേസെടുത്തു. മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം ചെയ്യുന്നുണ്ട്.

Advertisment

മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് നോക്കി
മെഗാ ഫോണിലൂടെ കേട്ടാല്‍ അറപ്പുളവാക്കുന്ന ഭാഷയിലാണ് ശ്രീജിത്ത് അസഭ്യ വര്‍ഷം നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നവരേയും മാധ്യമപ്രവര്‍ത്തകരേയും ശ്രീജിത്ത് ഇത്തരത്തില്‍ അസഭ്യം പറയാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Advertisment