New Update
/sathyam/media/media_files/9vDjWTLOWmeTF0JNsvrg.jpg)
മലപ്പുറം: ഹോട്ടലില്‍ അതിക്രമിച്ചു കയറി ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചന്തക്കുന്ന് വൃന്ദാവനം പുതിയത്ത് താജുദ്ദീനെ(37)യാണ് അറസ്റ്റ് ചെയ്തത്.
Advertisment
ചന്തക്കുന്നിലെ ഭഗവതി ആലുങ്ങല്‍ ഫിറോസ് ബാബുവാണ് പരാതി നല്‍കിയത്. വിറക് വാങ്ങിയ ഇനത്തില്‍ പരാതിക്കാരന്‍ അരലക്ഷം രൂപ പ്രതിക്ക് നല്‍കാനുണ്ടായിരുന്നു. ഈ പണം ആവശ്യപ്പെട്ടുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ താജുദ്ദീന്‍ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.
എസ്ഐ അജിത്കുമാര്‍, സീനിയര്‍ സി.പി.ഒ. ഷിഫിന്‍ കുപ്പനത്ത്, സി.പി.ഒമാരായ ജിതിന്‍, അജീഷ്, വിവേക്, സജിരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് കരിമ്പുഴ തേക്ക് മ്യൂസിയത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് താജുദ്ദീനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us