കാര്‍ വാടകയ്‌ക്കെടുത്ത് ആന്ധ്രപ്രദേശില്‍ നിന്ന്  കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന; ആലപ്പുഴയില്‍  മൂന്നുപേര്‍ പിടിയില്‍

കരുനാഗപ്പള്ളി കടത്തൂര്‍ വീട്ടില്‍ അലിഫ് ഷാ നജീം, ആലും കടവ് മുഹമ്മദ് ബാദുഷ, അജിത് നിവാസില്‍ അജിത് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

New Update
3555

ആലപ്പുഴ: കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി കടത്തൂര്‍ വീട്ടില്‍ അലിഫ് ഷാ നജീം, ആലും കടവ് മുഹമ്മദ് ബാദുഷ, അജിത് നിവാസില്‍ അജിത് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. 18 കിലോ കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തു. 

Advertisment

ആലപ്പുഴ കൊമ്മാടി ജങ്ഷന് സമീപത്താണ് സംഭവം. എറണാകുളത്ത് നിന്ന് കാര്‍ വാടകയ്‌ക്കെടുത്ത് ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment