വടകര: സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പരേതനായ തേറത്ത് കുഞ്ഞബ്ദുള്ള-സഫിയ ദമ്പതികളുടെ മകന്‍ വടകര മംഗലാട് സ്വദേശി അഫ്നാസാ(39)ണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നാലിനാണ് സംഭവം. ദുബായിയിലെ താമസ സ്ഥലത്ത് വച്ചാണ് അഫ്നാസ് മരിച്ചത്. ഭാര്യ: അശിദത്ത്, മക്കള്‍: ഹയിറ, ഹൈറിക്ക്.