കായംകുളത്ത് ഉത്സവത്തിനിടെ പോലീസിനെ മര്‍ദ്ദിച്ച പ്രതി ഒളിവില്‍ക്കഴിഞ്ഞത് സി.പി.എം. ഓഫീസില്‍

സി.പി.എം. ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ഡ്രൈവറായി പ്രവര്‍ത്തിക്കുന്നയാളാണ് അനന്ദു രാജ്. 

New Update
5353535

ആലപ്പുഴ: കായംകുളത്ത് ഉത്സവത്തിനിടെ പോലീസിനെ മര്‍ദ്ദിച്ച പ്രതി ഒളിവില്‍ കഴിഞ്ഞത് സി.പി.എം. ഓഫീസില്‍. ഡി.വൈ.എഫ്.ഐ. കൃഷ്ണപുരം മേഖലാ പ്രസിഡന്റ് അനന്ദു രാജാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞത്. ഒരു വിഭാഗം നേതാക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് പിന്നീട് പാര്‍ട്ടി ഓഫീസില്‍ നിന്ന് മാറുകയായിരുന്നു.

Advertisment

ദേവികുളങ്ങരയില്‍ ഉത്സവ കെട്ടുകാഴ്ച്ചക്കിടെ രണ്ടു പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതിയാണ് അനന്ദു രാജ്. കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമി സംഘത്തിലെ 15 അംഗ സംഘത്തില്‍ പിടിയിലായത് മൂന്നു പേര്‍ മാത്രമാണ്. സി.പി.എം. ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ഡ്രൈവറായി പ്രവര്‍ത്തിക്കുന്നയാളാണ് അനന്ദു രാജ്. 

കേസില്‍ പിടിയിലായവരും ദൃക്‌സാക്ഷികളും അനന്ദുവിനെതിരേ മൊഴി നല്‍കിയിരുന്നു. അനന്ദുവിനെ പിടികൂടാതിരിക്കാന്‍ പോലീസിനുമേല്‍ ഒരു വിഭാഗം സി.പി.എം. നേതാക്കളുടെ സമ്മര്‍ദ്ദമുണ്ട്.

Advertisment