/sathyam/media/media_files/2025/02/07/5GHbLAu6EPNPybigltN8.jpg)
കണ്ണൂര്‍: പ്രത്യേകമായി തയാറാക്കിയ ആപ്പിലൂടെ മാരക മയക്കുമരുന്നായ എം.ഡി.എം.എ. വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. തലശേരി സ്വദേശി റിയാസ് അമ്പാലി(45)യാണ് കണ്ണൂര്‍ ഡാന്‍സാഫ് ടീമും എടക്കാട് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍നിന്നും ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് ഇയാളെ പിടികൂടിയത്. 0.82 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയിയില്‍ കെഎല്‍ 58 വൈ 6732കാറില്‍ വച്ച് മയക്കുമരുന്ന് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ പരിജ്ഞാനമുള്ള പ്രതി പ്രത്യേക ആപ്പ് നിര്‍മിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. പ്രതിയുടെ ലൊക്കേഷന്‍ മയക്കുമരുന്ന് ആവശ്യമുള്ളവര്‍ക്കും സ്ഥിരം കസ്റ്റമര്‍ക്കും മനസിലാകുന്ന രീതിയില്‍ സെറ്റ് ചെയ്തായിരുന്നു ആപ്പിന്റെ പ്രവര്‍ത്തനം. പ്രതി പ്രത്യേക ലൊക്കേഷനില്‍ എത്തുമ്പോള്‍ പാസ്വേഡ് ഉപയോഗിച്ച് മയക്കുമരുന്ന് ആവശ്യമുള്ളവര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്തു ലൊക്കേഷന്‍ മനസിലാക്കി അവിടെയെത്തി മയക്കുമരുന്ന് വാങ്ങുക എന്നതാണ് രീതി.
ഈ ആപ്പ് കണ്ണൂര്‍ സിറ്റി പോലീസിന്റെ സൈബര്‍ വിദഗ്ധര്‍ അതീവ രഹസ്യമായി നിയന്ത്രണത്തിലാക്കി പ്രതിയെ പിന്തുടരുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ആപ്പ് ഓപ്പണ്‍ ആക്കി. ഇതു മനസിലാക്കിയ സൈബര്‍ സംഘം പ്രതിയുടെ ലൊക്കേഷന്‍ മനസിലാക്കി. തുടര്‍ന്ന്, എടക്കാട് സിഐ എം.വി. ബിജു, എസ്ഐ എന്‍. ദിജേഷ്, കണ്ണൂര്‍ ഡാന്‍സാഫ് ടീം, ജെഎസ്ഐ സുജിത്ത് കുറുവ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us