ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2025/02/12/iSYam8Egw3aawM9rxynr.jpg)
പരിയാരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി. ഉടമയ്‌ക്കെതിരേ കേസ്. ബത്താലീരകത്ത് വീട്ടില്‍ ബി.എ. അബ്ദുള്‍റഷീദി(44)ന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 55,000 രൂപ പിഴയായി ഈടാക്കും.
Advertisment
ഇന്നലെ വൈകുന്നേരം 4.30ന് പെട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി. വിനീഷ്‌കുമാറാണ് പിലാത്തറ എസ്.ബി.ഐ എ.ടി.എമ്മിന് സമീപത്തുവച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന കുട്ടിയെ പിടികൂടിയത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us