പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം; മധ്യവയസ്‌കരായ രണ്ടുപേര്‍ അറസ്റ്റില്‍

പൂയപ്പള്ളി തച്ചക്കോട് കൊച്ചുമേലതില്‍വീട്ടില്‍ കെ.എസ്. കോശി (54), തച്ചക്കോട് രമ്യാഭവനില്‍ രവി (57) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

New Update
55555

ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ മധ്യവയസ്‌കരായ രണ്ടുപേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി തച്ചക്കോട് കൊച്ചുമേലതില്‍വീട്ടില്‍ കെ.എസ്. കോശി (54), തച്ചക്കോട് രമ്യാഭവനില്‍ രവി (57) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

കഴിഞ്ഞദിവസം വൈകിട്ട് നാലിന് ടെറസിന് മുകളില്‍ ഉണക്കാനിട്ടിരുന്ന തുണികള്‍ എടുക്കാന്‍ പോയ പെണ്‍കുട്ടിക്കുനേരെ മദ്യലഹരിയില്‍ കോശിയും സുഹൃത്ത് രവിയും നഗ്നതാ പ്രദര്‍ശിപ്പിച്ചതായാണ് കേസ്.

പോലീസില്‍ പരാതിനല്‍കുകയും പ്രതികള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത് മൊബൈലില്‍ പകര്‍ത്തി പോലീസിന് കൈമാറുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പൂയപ്പള്ളി സി.ഐ ഷാജിമോന്‍, എസ്.ഐമാരായ രജനീഷ്, അനില്‍കുമാര്‍, ചന്ദ്രകുമാര്‍, സജി ജോണ്‍, സി.പി.ഒ. ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Advertisment