Advertisment

നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ സവാരി, വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു; വയനാട് പനമരം ടൗണില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയുടെ റൈഡ്; അന്വേഷണത്തിന് ഉത്തരവിട്ട് മോട്ടോര്‍ വാഹന വകുപ്പ്

മാസ് ബി.ജി.എം. ഇട്ടുകൊണ്ടുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

New Update
66

കല്‍പ്പറ്റ: രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ നഗരത്തില്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. മാസ് ബി.ജി.എം. ഇട്ടുകൊണ്ടുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

Advertisment

വയനാട് പനമരം ടൗണിലായിരുന്നു ജീപ്പ് സവാരി.  സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും ആര്‍.ടി.എ. വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Advertisment