/sathyam/media/media_files/VdvU54qXxmCT8f7Wi5UU.jpg)
ഹരിപ്പാട്: നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണു ഒരാള്‍ മരിച്ചു. ബിഹാര്‍ റൊയാരി വെസ്റ്റ് ചമ്ബാരന്‍ സ്വദേശി ശര്‍മ്മ ചൗധരി(22)യാണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അരവിന്ദ് ചൗധരി(37)ക്കാണ് ഗുരുതര പരിക്കേറ്റത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും വീണത്.
ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. മുട്ടം കൊച്ചുവീട്ടില്‍ മുക്കിന് തെക്കുവശം പരിമണം ഏബെനേസര്‍ ചര്‍ച്ചിന്റെ മുകള്‍ നിലയുടെ പാരപെറ്റ് സ്ലാബ് തേക്കുന്നതിനിടെയായിരുന്നു അപകടം.
തകര്‍ന്നു വീണ സ്ലാബിന് അടിയില്‍ നിന്നും നാട്ടുകാരാണ് ഇരുവരെയും പുറത്തെടുത്തത്. ശര്‍മ്മ ചൗധരി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ അരവിന്ദ് ചൗധരിയെ വണ്ടാനം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശര്‍മ്മ ചൗധരിയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. കരീലകുളങ്ങര പോലീസ് തുടര്‍ നടപടികള്‍ തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us