New Update
/sathyam/media/media_files/id1QZ1lfMBsydGdXEHvG.jpg)
കൊല്ലം: കൊല്ലത്ത് ഓസ്ട്രേലിയന്‍ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിന് മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപത്തുവച്ചായിരുന്നു സംഭവം.
Advertisment
കടലില്‍ ഇറങ്ങി നില്‍ക്കുകയായിരുന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ ഇയാള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us