വയനാട്: മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 51 ആയി. മൃതദേഹങ്ങള്‍ മേപ്പാടിയിലെ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്.
എഴുപതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിരവധി കുടുംബങ്ങളെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെ ആദ്യ ഉരുള്‍പൊട്ടലുണ്ടായി. പിന്നീട് 4.10ന് വീണ്ടും ഉരുള്‍പൊട്ടി. മൂന്ന് ഉരുള്‍പൊട്ടലുണ്ടായെന്നായാണ് നിഗമനം.