പാട്ടക്കൃഷി കര്‍ഷകന്‍ ഇടത്തോട്ടിലെ  വെള്ളക്കെട്ടില്‍ വീണ് മരിച്ചു

സംരക്ഷണഭിത്തിയില്‍ തലയിടിച്ച ശേഷം വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് പ്രഥമിക നിഗമനം.

New Update
235555

എടത്വ: പാട്ടക്കൃഷി കര്‍ഷകന്‍ ഇടത്തോട്ടിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തലവടി 10-ാം വാര്‍ഡ് മണലേല്‍ എല്‍.പി. സ്‌കൂളിനു സമീപം മാമൂട്ടില്‍ വിജയപ്പനാ(56)ണ് മരിച്ചത്.

Advertisment

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടമുണ്ടായതെന്നാണ് നിഗമനം. വിജയപ്പന്‍ തലവടി പുതുപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

12ന് തിരികെ വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെ റോഡിലെ ഹംപില്‍ തട്ടി സൈക്കിള്‍ മറിഞ്ഞ് സമീപത്തെ സംരക്ഷണഭിത്തിയില്‍ തലയിടിച്ച ശേഷം വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് പ്രഥമിക നിഗമനം.

ഇന്നു രാവിലെ സൈക്കിള്‍ തോട്ടുവക്കില്‍ വീണുകിടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചേറില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Advertisment