Advertisment

തെങ്ങുകയറുന്നതിനിടെ കൈവിട്ട് തലകീഴായി  മറിഞ്ഞു; 42 അടി ഉയരമുള്ള തെങ്ങിന്  മുകളില്‍ കുടുങ്ങി യുവാവ്

തൃശൂര്‍ അഞ്ചേരി സ്വദേശി ആനന്ദാണ് 42 അടി ഉയരമുള്ള തെങ്ങിന് മുകളില്‍ കുടുങ്ങിയത്.

New Update
566666

തൃശൂര്‍: തെങ്ങുകയറുന്നതിനിടെ അബദ്ധത്തില്‍ യുവാവ് കൈവിട്ട് തലകീഴായി മറിഞ്ഞു. യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍. തൃശൂര്‍ അഞ്ചേരി സ്വദേശി ആനന്ദാണ് 42 അടി ഉയരമുള്ള തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. 

മെഷീന്‍ ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ അബദ്ധത്തില്‍ കൈവിട്ടു പോയി തലകീഴായി തൂങ്ങിനില്‍ക്കുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി താഴെയിറക്കുകയായിരുന്നു. 

വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ യുവാവിനെ താഴെയിറക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സ്ഥിരം തെങ്ങുകയറുന്നയാളാണ് ആനന്ദെന്ന് നാട്ടുകാര്‍ പറഞ്ഞു.

Advertisment