ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/7XricPOSQncPAC1QGdnG.jpg)
ആലപ്പുഴ: ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തോക്കുമായി സ്‌കൂളില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരേ വെടിയുതിര്‍ത്തു. വെടിവച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. മറ്റ് രണ്ടു വിദ്യാര്‍ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Advertisment
ചൊവ്വാഴ്ച ഉച്ചയ്ക്ക് സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയല്‍ കലാശിച്ചത്.
ഉച്ചഭക്ഷണ സമയത്ത് കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
സംഭവത്തില്‍ അധ്യാപകര്‍ പരാതി നല്‍കി. കേസെടുത്ത മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us