വാട്ടര്‍ ടാങ്കിന് മുകളില്‍നിന്ന് തലയടിച്ച് വീണ്  വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദനന്റെ മകള്‍ പൂജ(19)യ്ക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. 

New Update
45555

ആലപ്പുഴ: നൂറ്റവന്‍പാറയിലെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദനന്റെ മകള്‍ പൂജ(19)യ്ക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. 

Advertisment

പൂജയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മാവേലിക്കരയില്‍ ലാബ് ടെക്നീഷന്‍ കോഴ്സ് വിദ്യാര്‍ഥിനിയാണ്. നൂറ്റവന്‍പാറ കാണാനെത്തിയ പൂജ വാട്ടര്‍ ടാങ്കിന് മുകളില്‍നിന്ന് പാറയിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. 

കൂടെയുണ്ടായിരുന്ന കുട്ടി വിവരം സമീപത്തെ വീട്ടിലറിയിച്ചതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Advertisment