New Update
/sathyam/media/media_files/kjbfveAwjYdi8hQuQywY.jpg)
കൊല്ലം: വിളക്കുടി പഞ്ചായത്തില്‍ കൂട്ടത്തല്ല്. പഞ്ചായത്തിലെ എല്‍.ഡി.എഫ്-യു.ഡി.എഫ്. അംഗങ്ങളാണ് തമ്മില്‍ തല്ലിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തെ ആളുകള്‍ക്കും പരിക്കേറ്റു.
Advertisment
വിളക്കുടിയില്‍ കഴിഞ്ഞ ആഴ്ച യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. കോണ്‍ഗ്രസ് അംഗം ശ്രീകലയാണ് എല്‍.ഡി.എഫ്. പിന്തുണയോടെ പ്രസിഡന്റായത്. അതിന് ശേഷം ആദ്യ പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പരസ്പരം പോര്‍വിളിച്ച് പുരുഷ-വനിതാ അംഗങ്ങളാണ് തമ്മില്‍ തല്ലിയത്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us