മുന്നൂറോളം പേരെ കാണാതായെന്ന് പ്രദേശവാസികള്‍,  ചൂരല്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ എഴുപതോളം വീടുകള്‍ കാണാനില്ല; വീടുകളിരുന്ന  സ്ഥലത്ത് കുതിച്ചൊഴുകി മലവെള്ളം,  എത്തിപ്പെടാനാകാതെ രക്ഷാപ്രവര്‍ത്തകര്‍

വീടുകളുണ്ടായിരുന്ന സ്ഥലത്ത് മലവെള്ളം കുതിച്ചൊഴുകുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. 

New Update
6464

വയനാട്: ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതി മാറാതെ ആശങ്ക പങ്കുവച്ച് പ്രദേശവാസികള്‍. മൂന്നൂറോളം പേരെ കാണാതായതായെന്നാണ് പ്രദേശവാസികള്‍ പങ്കുവയ്ക്കുന്ന വിവരം. 
ചൂരല്‍മല ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ എഴുപതോളം വീടുകള്‍ കാണാനില്ല. വീടുകളുണ്ടായിരുന്ന സ്ഥലത്ത് മലവെള്ളം കുതിച്ചൊഴുകുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. 

Advertisment

ചൂരല്‍മലയിലെ എച്ച്.എം.എല്ലിന്റെ ആശുപത്രിയുടെ സമീപത്തെ എസ്റ്റേറ്റ് പാടിയും നാമാവശേഷമായി. ഇവിടെ ആറു റൂമുകളിലായാണ് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടികളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നിട്ടുണ്ട്. 

 

Advertisment