ശരീരത്തിലെ വിഷാംശം നീക്കാനും രക്തം ശുദ്ധീകരിക്കാനും ആര്യവേപ്പ്

വേപ്പില അരച്ച് പുരട്ടുന്നത് മുറിവുകളെ ഉണക്കാനും സഹായിക്കും.

New Update
neem

ശരീരത്തിലെ വിഷാംശം നീക്കാനും രക്തം ശുദ്ധീകരിക്കാനും ആര്യവേപ്പ് സഹായിക്കുന്നു. മുഖക്കുരു, വരണ്ട ചര്‍മ്മം, താരന്‍, ചുണങ്ങ് തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ആര്യവേപ്പില ഫലപ്രദമാണ്. വേപ്പില അരച്ച് പുരട്ടുന്നത് മുറിവുകളെ ഉണക്കാനും സഹായിക്കും. 

Advertisment

അണുബാധകളില്‍ നിന്നും സീസണല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ വേപ്പിലയിലുണ്ട്. 

പ്രമേഹം നിയന്ത്രിക്കാന്‍ വേപ്പിലപ്പൊടി ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്റെ ആവശ്യകതയെ നിയന്ത്രിക്കാനും കഴിയും. ഹൃദയമിടിപ്പ് ക്രമപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. 

Advertisment