Advertisment

ഐസ്‌ക്രീം വാങ്ങാന്‍ പോകവെ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.

New Update
363

കൊച്ചി: തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.

Advertisment

ശനിയാഴ്ച രാത്രിയോടെ ലൂര്‍ദ് പള്ളിക്ക് സമീപത്താണ് അപകടം. സൂഫിയാന്റെ മകന്റെ നൂലുകെട്ട് ചടങ്ങ് ഇന്നു നടക്കാനിരിക്കുകയായിരുന്നു. ഐസ്‌ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരിയുമായി കടയിലേക്ക് പോകുകയായിരുന്നു സൂഫിയാന്‍. 

ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍. 

 

Advertisment