പത്തനംതിട്ട: റാന്നി ചെറുകുളങ്ങിയില്‍നിന്ന് കാണാതായ പത്ത് വയസുകാരിയെ കണ്ടെത്തി. ബന്ധുവീട്ടില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പത് മുതലാണ് വീട്ടില്‍നിന്ന് കുട്ടിയെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെ ബന്ധുവീട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു.