ആലപ്പുഴ: സിറ്റിങ് സീറ്റ് കൈവിട്ടുപോയ ആലപ്പുഴയിലെ തോല്‍വിയില്‍ രൂക്ഷമായി പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആലപ്പുഴയിലെ സി.പി.എമ്മിലെ കളകള്‍ പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം. ആലപ്പുഴ ജില്ലാതല റിപ്പോര്‍ട്ടിങ്ങിലാണ് എം.വി. ഗോവിന്ദന്റെ മുന്നറിയിപ്പ്.
ആലപ്പുഴയിലെ സി.പി.എമ്മിലെ കളകള്‍ പറിക്കും. കളകളുള്ളത് പുന്നപ്ര വയലാറിന്റെ മണ്ണിലാണ്. അത് പറിച്ചു കളഞ്ഞേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റൂ. അത് ആരായാലും ഒഴിവാക്കും. അവരെ ഒഴിവാക്കുന്നതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും പ്രശ്‌നമല്ല.
സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്ന് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. സാമ്പത്തിക നേട്ടം എങ്ങനെയുണ്ടാക്കാഗെന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.