/sathyam/media/media_files/0KFp4sqllpCHFhaessvz.jpg)
തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരായ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരേ ഡി.വൈ.എഫ്.ഐ. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എം.പി. പറഞ്ഞു.
ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സി.പി.ഐ. സെക്രട്ടറി മനസിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡി.വൈ.എഫ്.ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡി.വൈ.എഫ്.ഐ. ആഗ്രഹിക്കുന്നില്ല.
ബിനോയ് വിശ്വം ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ പ്രസ്താവനയെന്ന് അദ്ദേഹം തന്നെ ആത്മപരിശോധന നടത്തണം. ബിനോയ് വിശ്വത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ജനാധിപത്യ ബോധത്തോടെ കാണുന്നു.
എന്നാല്‍, പ്രസ്താവന വസ്തുതാപരമാണോയെന്ന് പരിശോധിക്കണം. ബിനോയ് വിശ്വത്തെ തിരുത്തുക എന്നതിനുപരി, ഇടതുപക്ഷ ഐക്യത്തിനാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് എന്നതാണ് ഡി.വൈ.എഫ്.ഐ. നിലപാടെന്നും റഹീം പറഞ്ഞു.