വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ കോഴിക്കോട്ടേക്ക് തിരികെപ്പോയി.
ഇതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. മുണ്ടക്കൈ, അട്ടമല മേഖലകളില്‍ സൈന്യം എത്തിയശേഷം താല്‍ക്കാലിക പാലം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സൈന്യം ഇതുവരെ എത്തിയിട്ടില്ല. കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.ആര്‍.എഫ്. സംഘാംഗങ്ങള്‍.