New Update
/sathyam/media/media_files/2025/11/27/oip-13-2025-11-27-00-18-35.jpg)
സവാള നീര് മുടിക്ക് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും.
Advertisment
സവാള തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത സവാള മിക്‌സിയിലിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത സവാള നീര് ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ഈ നീര് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. 20-30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
സവാള നീരിന് രൂക്ഷഗന്ധം ഉള്ളതുകൊണ്ട്, കഴുകി കളഞ്ഞ ശേഷം ഏതെങ്കിലും എസ്സെന്‍ഷ്യല്‍ ഓയില്‍ പുരട്ടുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us