പത്തനംതിട്ടയില്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ  വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പി.എ.പി. കനാലില്‍ നിന്ന് കണ്ടെത്തിയത്.

New Update
3535353

പത്തനംതിട്ട: കിടങ്ങന്നൂരില്‍ ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പി.എ.പി. കനാലില്‍ നിന്ന് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലില്‍ 200 മീറ്റര്‍ അകലെ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Advertisment

ഇന്ന് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടിയിരുന്ന എസ്.പി.സി.  കേഡറ്റുകളാണ് മരിച്ചത്. കിടങ്ങന്നൂര്‍ നാല്‍ക്കാലിയ്ക്കല്‍ എസ്.വി.ജി.എച്ച്.എസ്. വിദ്യാര്‍ത്ഥികളായിരുന്നു.

 ഇന്നലെ വൈകുന്നേരമാണ് ഇരുവരും കനാലില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍പ്പെട്ടതോടെ മറ്റെയാള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു.

Advertisment