/sathyam/media/media_files/2025/01/13/TQtQLB9joW8VbkWsB75f.jpg)
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍.
വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് ലത്തീന്‍ പള്ളിപ്പറമ്പ് വീട്ടില്‍ ജിജു (26), ചാത്തനാട് വാര്‍ഡ് ഗെയ്റ്റിങ്ങല്‍ ഹൗസില്‍ ഷിജോ ആന്റണി (ചിന്നുക്കുട്ടന്‍-27) എന്നിവരാണ് പിടിയിലായത്. സംഭവസ്ഥലത്തെത്തിയ പോലീസ് മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ സഹിതം പ്രതികളെ പിടികൂടുകയായിരുന്നു.
ജനറല്‍ ആശുപത്രിയിലെ ഒ.എസ്.ടി. ട്രീറ്റ്മന്റ് സെന്ററിന് സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിലുണ്ടായിരുന്ന കാലിയായ ഓക്‌സിജന്‍ സിലിണ്ടറുകളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
ശനിയാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. ആലപ്പുഴ നോര്‍ത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീജിത്ത്, പ്രിന്‍സിപ്പല്‍ എസ്.ഐ വി. ഉദയകുമാര്‍, എസ്.ഐമാരായ വിജയപ്പന്‍, മനോജ്, എ.എസ്.ഐ റിച്ചാര്‍ഡ് ജയിംസ്, സീനിയര്‍ സി.പി.ഒമാരായ രാജേന്ദ്രന്‍, ശ്യാം, ആന്റണി രതീഷ്, യേശുദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us