ബിപി കൂടിയാല്‍ ഈ ലക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗുരുതരമായ അവസ്ഥയിലെത്തുമ്പോള്‍ മാത്രമാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. 

New Update
6943cfc9-a447-4ba7-ab45-a84c4d2dee94

ബിപി കൂടുമ്പോള്‍ സാധാരണയായി കഠിനമായ തലവേദന, കിതപ്പ്, കാഴ്ച മങ്ങല്‍, നെഞ്ചെരിച്ചില്‍, കിതപ്പ്, ക്രമമില്ലാത്ത ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്. എന്നാല്‍, തുടക്കത്തില്‍ ഇത് പലപ്പോഴും ലക്ഷണമില്ലാതെ കാണപ്പെടാം, അതിനാല്‍ ഇതിനെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗുരുതരമായ അവസ്ഥയിലെത്തുമ്പോള്‍ മാത്രമാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. 

Advertisment

<> കഠിനമായ തലവേദന
<> കിതപ്പ് അല്ലെങ്കില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
<> കാഴ്ച മങ്ങല്‍
<> നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍
<> ഇടവിട്ടുള്ള ഹൃദയമിടിപ്പ്
<> കഴുത്തിലും ചെവിയിലും വിയര്‍പ്പ്
<> മോണയില്‍ നിന്ന് രക്തസ്രാവം
<> തലകറക്കം
<> മനസ്സില്‍ ആശയക്കുഴപ്പം 

ബിപി ഉയര്‍ന്ന നിലയിലാണെന്ന് സംശയമുണ്ടെങ്കില്‍, കൃത്യമായ രോഗനിര്‍ണയത്തിനായി ഡോക്ടറെ സമീപിക്കുക. ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ദീര്‍ഘകാലയളവില്‍ ഹൃദയം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. പ്രമേഹം പോലെ തന്നെ രക്തസമ്മര്‍ദ്ദവും ഒരു ജീവിതശൈലി രോഗമാണ്, അതിനാല്‍ ഭക്ഷണരീതികളിലും വ്യായാമത്തിലും മാറ്റം വരുത്തണം. 

Advertisment