തലയിലെ പേന്‍ പോകാന്‍ ആര്യവേപ്പ്

വേപ്പിലയില്‍ ആന്റിഓക്സിഡന്റ് കൂടുതലാണ്. ഇത് അകാല നര തടയുന്നതിനും കേടുപാടുകള്‍ മൂലമുള്ള മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.

New Update
aryaveppu-live-plant-1-lushgreen-original-imafrgwf9eg5gsuq

ആര്യവേപ്പ് തലയോട്ടിയെ മോയ്‌സ്ചറൈസ് ചെയ്യുകയും അണുബാധകളില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. മുടിയില്‍ നിന്ന് പേന്‍ നീക്കം ചെയ്യാനും ഇത് ഉപയോഗപ്രദമാണ്.

Advertisment

മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഫോളിക്കിളുകളില്‍ ശക്തി പകരുന്നതും മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതും വേപ്പിലയുടെ ഗുണങ്ങളാണ്. പതിവായി മസാജ് ചെയ്യുന്നതിലൂടെ തലയോട്ടിയിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും നീളമുള്ള മുടിയിഴകള്‍ ലഭിയ്ക്കുകയും ചെയ്യും. വേപ്പിലയില്‍ ആന്റിഓക്സിഡന്റ് കൂടുതലാണ്. ഇത് അകാല നര തടയുന്നതിനും കേടുപാടുകള്‍ മൂലമുള്ള മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.

മുടിയിഴകളുടെ അഗ്രഭാഗം പിളരുന്നത് തടയാന്‍ ഏറ്റവും നല്ല വഴിയാണിത്. വേപ്പ് ഇലകള്‍ മുടിയുടെ ജലാംശം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിഴകളുടെ വേരുകള്‍ മുതല്‍ മുഴുവന്‍ ഭാഗവും തിളക്കമുള്ളതാക്കാന്‍ വേപ്പില ഉപയോഗിക്കുന്നു. 

Advertisment