മുളന്തുരുത്തി ചെങ്ങോലപ്പാടം റെയില്‍വേമേല്‍പ്പാലത്തിന്റെ  ഉപരിതലം പൊളിഞ്ഞ് ഇളകുന്നു; വാര്‍ക്ക കമ്പികള്‍ പുറത്ത്

പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ഗ്യാപ്പ് ഫില്ല് ചെയ്ത രീതിയും അശാസ്ത്രീയതയും പൊളിഞ്ഞ് ഇളകലിന് കാരണമായേക്കാം.

New Update
26a99d7a-f556-4e6a-af7c-6d9957d85deb

മുളന്തുരുത്തി: ചെങ്ങോലപ്പാടത്തെ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉപരിതലം പൊളിഞ്ഞ് ഇളകി. വാര്‍ക്ക കമ്പികള്‍ പുറത്ത് കാണാന്‍ തുടങ്ങി.  

Advertisment

b6987e20-bc78-4b3b-9581-62d1bc7bac43

പതിറ്റാണ്ടുകളോളം ജനങ്ങള്‍ അക്ഷമയോടെ കാത്തിരുന്ന് ലഭിച്ച റെയില്‍ മേല്‍പ്പാലം നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയായാലും അശാസ്ത്രീയമായ നിര്‍മിതിയാലുമാണ് പൊളിഞ്ഞ് ഇളകിത്തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

3323a10e-52c6-4ead-a8e0-c55e5e0d0ae7

പാലത്തിന്റെ ഡെക്ക് സ്ലാബിന് മുകളിലെ വിയറിംഗ് കോട്ടിന് മതിയായ കനം ഇല്ലാത്തതാണ് പൊളിഞ്ഞ് ഇളകുന്നതിന് കാരണം. കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉപയോഗിച്ച സിമന്റിന്റെ  ഗുണനിലവാരക്കുറവ് മൂലമായിരിക്കാം കണ്ടം വിണ്ടു കീറുന്നത് പോലെ വിയറിംഗ് കോട്ട് വിണ്ടുകീറിയിരിക്കുന്നത്. 

0408bc7e-e4f1-4805-b841-1a518073962b

പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ഗ്യാപ്പ് ഫില്ല് ചെയ്ത രീതിയും അശാസ്ത്രീയതയും പൊളിഞ്ഞ് ഇളകലിന് കാരണമായേക്കാം. പാലം പണി പൂര്‍ത്തിയായതിന് ശേഷം കോണ്‍ക്രീറ്റിന്  വേണ്ടത്ര നനവ് കിട്ടാതിരുന്നിട്ടുണ്ടെങ്കിലും കോണ്‍ക്രീറ്റ് പൊളിയാന്‍ സാധ്യതയുണ്ട്. 

റെയില്‍വേ ആര്‍ഓബി അധികൃതര്‍ അടിയന്തരമായി മേല്‍പ്പാലം പരിശോധിച്ച് തകരാറുകള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് മുളന്തുരുത്തി പൗരാവലി ആവശ്യപ്പെടുന്നു.

Advertisment