രോഗങ്ങളെ ചെറുക്കാന്‍ ആത്തച്ചക്ക

ഹീമോഗ്ലോബിന്‍ നിലനിര്‍ത്താനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് മികച്ചതാണ്.

New Update
b6f80e84-692d-4dde-a84c-0d5090ce515a (1)

ആത്തച്ചക്ക (സീതപ്പഴം) പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വിളര്‍ച്ചയുള്ളവര്‍ക്ക് രക്തത്തിലെ ഹീമോഗ്ലോബിന്‍ നിലനിര്‍ത്താനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് മികച്ചതാണ്.

Advertisment

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം ഉള്ളതിനാല്‍ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇത് സഹായിക്കുന്നു.

ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണിത്. ഇത് ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്തുന്നു. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കലോറി കുറഞ്ഞ പഴമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ആ6 (പിരിഡോക്‌സിന്‍) അടങ്ങിയിരിക്കുന്നതിനാല്‍ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. 

Advertisment