New Update
/sathyam/media/media_files/2025/10/29/feet-2025-10-29-16-00-51.jpg)
കാലില്‍ ഉളുക്ക് സംഭവിച്ചാല്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഉളുക്ക് സംഭവിച്ച കാലിന് വിശ്രമം നല്‍കുക. കൂടുതല്‍ ആയാസം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Advertisment
ആദ്യത്തെ 24-48 മണിക്കൂറിനുള്ളില്‍ ഐസ് വയ്ക്കുന്നത് നീര്‍ക്കെട്ടും വേദനയും കുറയ്ക്കാന്‍ സഹായിക്കും. ഐസ് വച്ച് കഴിഞ്ഞാല്‍, ചൂട് വെക്കുന്നത് പേശികളെ റിലാക്‌സ് ചെയ്യാനും രക്തയോട്ടം കൂട്ടാനും സഹായിക്കും.
ഉളുക്ക് പറ്റിയ ഭാഗത്ത് ഒരു ബാന്‍ഡേജ് ഉപയോഗിച്ച് മൃദുവായി കെട്ടുന്നത് നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. കാലിന് ആയാസം കിട്ടാതിരിക്കാന്‍, ഉളുക്ക് പറ്റിയ ഭാഗം ഉയര്‍ത്തി വെക്കുക.
വേദന സഹിക്കാനാവാതെ വരികയോ നീര്‍ക്കെട്ട് കൂടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നത് ഉളുക്ക് വേഗത്തില്‍ ഭേദമാവാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us