Advertisment

തൃശൂരില്‍ കാല്‍നട യാത്രക്കാരിയുടെ ശരീരത്തിലൂടെ  ടോറസ് ലോറി കയറിയിറങ്ങി ദാരുണാന്ത്യം

കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്

New Update
523252

തൃശൂര്‍: റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി മരിച്ചു. കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്. 

Advertisment

സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൗക്കാന പെട്ടി സ്വദേശി കിഴിക്കിട്ടില്‍ വീട്ടില്‍ മനോജിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 4.30നാണ് അപകടം. 

അപകടം നടന്നയുടന്‍ ഷബിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisment