കൊച്ചി: പെരുമ്പാവൂരില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
തവിട് നിറച്ച ചാക്കുകള്‍ക്ക് ഇടയില്‍ വച്ച് 54 കന്നാസുകളിലായി 1,800 ലിറ്ററിലേറെ സ്പിരിറ്റാണ് കടത്താന്‍ ശ്രമിച്ചത്. മണ്ണൂരില്‍ വച്ചാണ് സംഭവം. കോട്ടയത്തേക്കുള്ള ലോഡാണ് രഹസ്യ വിവരത്തെത്തുടര്‍ന്നു പരിശോധിച്ചത്.