ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2024/12/27/3SCpJuQL3vTrKlYL8amN.jpg)
പത്തനംതിട്ട: പുല്ലാടിന് സമീപം മുട്ടുമണ്ണില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിതുര സ്വദേശി നിജിലാലാണ് അറസ്റ്റിലായത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
Advertisment
കുമ്പനാട് സ്വദേശികളായ വി.ജി. രാജന്‍, ഭാര്യ റീന രാജന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ദമ്പതികളുടെ മകള്‍ ഷേബ, ഷേബയുടെ മകള്‍ മൂന്നര വയസുകാരി ജുവന ലിജു എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി ഒമ്പതരയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തെറ്റായ ദിശയില്‍ ബസ് കയറിവന്ന് കാറില്‍ ഇടിക്കുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഡ്രൈവറുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് മൊഴി നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us